ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രം മൃത്യുഞ്ജയ പുരസ്കാരം സന്തോഷ് കൈലാസിന്
.
ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം എർപ്പെടുത്തിയ മൃത്യുഞ്ജയ
പുരസ്കാരത്തിന് വാദ്യകലാകാരൻ സന്തോഷ് കൈലാസിനെ തെരഞ്ഞെടുത്തു. കലാ, സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിന്റെ പതിനൊന്നാം പതിപ്പാണ് ഇത്തവണ സമ്മാനിക്കുന്നത്. കേരളീയ മേളകലയേയും സോപാന സംഗീതത്തേയും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ജനകീയമാക്കുന്നതിൽ മൂന്ന് പതിറ്റാണ്ടായി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സന്തോഷ് കൈലാസിന് പുരസ്കാരം നൽകുന്നത്.
.

.
17 വർഷമായി ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം വാദ്യകലാ സംഘത്തിൻ്റെ സ്ഥാപകനും, ഡയറക്ടറുമാണ്. ഇന്ത്യയ്ക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ വാദ്യോത്സവമായ സോപാനം വാദ്യ സംഗമത്തിന്റെ മുഖ്യ സംഘാടകനാണ്.
മേള കലയുടെയും സോപാന സംഗീതത്തിൻ്റെയും പ്രചാരണത്തിനായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരതപരിക്രമ യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് യു. കെ രാഘവൻ രൂപകൽപ്പന ചെയ്ത മൃത്യുഞ്ജയ ശില്പവും, 11111 രൂപയുടെ ഗുരുദക്ഷിണയും,
പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
.

.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ആർട്ടിസ്റ്റ് നമ്പൂതിരി, പെരുവനം കുട്ടൻ മാരാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായകൻ ജി. വേണുഗോപാൽ, ഡോ. എം ജി എസ് നാരായണൻ, സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, ഗായിക വൈക്കം വിജയലക്ഷ്മി, എഴുത്തുകാരി ആർ രാജശ്രീ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം സമർപ്പിച്ചത്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 3 ന് നടക്കുന്നചടങ്ങിൽ മൃത്യുഞ്ജയപുരസ്കാരം സമർപ്പിക്കും. തുടർന്ന് 100 സോപാന സംഗീത കലാകാരൻമാർ ചേർന്ന് ശതസോപാനം അവതരിപ്പിക്കും.
.

.
വാർത്താ സമ്മേളനത്തിൽ 2027മാർച്ച് 1 മുതൽ 8 വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം. സംഘാടകസമിതി ജനറൽ കൺവീനർ ഷൈജു ഹരിചന്ദനം, എക്സിക്യൂട്ടീവ് ഓഫീസർ വി. ടി . മനോജ് നമ്പൂതിരി, ഉണ്ണികൃഷ്ണൻ വസുദേവം, രാജർ മാസ്റ്റർ കളത്തിൽ, രഞ്ജിത്ത് കുനിയിൽ, ചന്ദ്രശേഖരൻ മാതൃഛായ, വി.എം ജാനകി എന്നിവർ പങ്കെടുത്തു.



