KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി സമിതി കാട്ടിലപീടിക യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

.
വ്യാപാരി വ്യവസായി സമിതി കാട്ടിലപീടിക യൂണിറ്റ് സമ്മേളനം ടി.ടി ബൈജു നഗറിൽ (വെങ്ങളം യുപി സ്കൂൾ) വെച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ. എം റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. ദിനകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി പി എം വിനോദ് കുമാർ, ഏരിയ വൈസ് പ്രസിഡണ്ട് വി.പി ശങ്കരൻ എന്നിവർ സംസാരിച്ചു.
യൂണിറ്റ് സിക്രട്ടറി ജമാൽ പി സ്വാഗതവും രാജൻ വി.കെ നന്ദിയും പറഞ്ഞു. ഷിബിൽ രാജ് (സെക്രട്ടറി), എം. ദിനകരൻ (പ്രസിഡണ്ട്), വി.കെ രാജൻ (ട്രഷറർ), പി. ജമാൽ ജോ. (സെക്രട്ടറി), ശശി കാപ്പാട് (വൈസ് പ്രസിഡണ്ട്) 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Share news