KOYILANDY DIARY.COM

The Perfect News Portal

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത്; 11 പരാതികൾ തീർപ്പാക്കി

.
സംസ്ഥാന യുവജന കമ്മീഷന്റെ കോഴിക്കോട് ജില്ലാ തല അദാലത്ത് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിൽ പരിഗണിച്ച 23 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. 12 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയ രണ്ട് പരാതികൾ ലഭിച്ചു. 
വിവിധ സ്വകാര്യ സ്ഥാപനത്തിലെ വേതന കുടിശ്ശിക സംബന്ധിച്ച വിഷയങ്ങൾ, ഡെൻമാർക്കിൽ തൊഴിൽ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയത്, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ നിന്നും പുറത്താക്കിയത്, ഐ ടി മേഖലയിലെ ശമ്പള പ്രശ്നങ്ങൾ, സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ശമ്പള കുടിശ്ശിക നൽകാത്തതും, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനം, വിസ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് ലഭിച്ചത്. 
യുവജനങ്ങൾക്ക് സൗജന്യ നിയമ സഹായത്തിനായി യുവജന കമ്മീഷന്റെ നേതൃത്വത്തിൽ 18001235310 എന്ന ടോൾഫ്രീ നമ്പർ ഒരുക്കിയിട്ടുണ്ടെന്നു കമ്മീഷൻ അറിയിച്ചു. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി സി  ഷൈജു, അഡ്വ. അബേഷ് അലോഷ്യസ്, പി പി രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ എ. ഷഹൻഷാ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.
Share news