KOYILANDY DIARY.COM

The Perfect News Portal

കൊല്ലത്ത് യുവാവിനെ എടുത്ത് നിലത്തടിച്ചു

കൊല്ലം: കൊല്ലം പരിമണത്ത് യുവാവിനെ എടുത്ത് നിലത്തടിക്കുന്ന ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്.

സുഹൃത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പരിമണം സ്വദേശി അനി, അനുവിനെ എടുത്ത് നിലത്തടിച്ചത്. കഴിഞ്ഞ മൂന്നാം തീയതി തന്നെ പോലീസിനു പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.

ചവറ പരിമണം അമ്ബലത്തില്‍ ഉത്സവത്തിനിടെയായിരുന്നു ഈ നരനായാട്ട്. കൂട്ട തല്ലാണെന്നു കരുതി സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തി വീശിയെങ്കിലും തുടര്‍ന്നും അനുവിനെ അനിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു.

കല്‍പ്പണിക്കാരനായ അനു നാണകേട് ഓര്‍ത്താണ് ആശുപത്രിയില്‍ അഡ്മിറ്റാകാത്തതെന്ന് അമ്മ സരോജിനി പറഞ്ഞു. ജില്ലാ കളക്ടര്‍ക്കും പോലീസിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!