കൊയിലാണ്ടി GVHSS ൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ശാസ്ത്ര ക്ലബ് പ്രശസ്ത്ര ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ഡയരക്റ്ററുമായ ഇ.കെ.കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ശാസ്ത്ര സ്ഥാപനങ്ങളെ അദ്ദേഹം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സയൻസ് ക്ലബ് വിദ്യാർത്ഥികളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളുടെ സാധ്യതകൾ എന്ന വിഷയത്തിൽ സംവാദം നടത്തി.
ഹെഡ്മിസ്ട്രസ് പി.സി ഗീത അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, സീനിയർ അസിസ്റ്റൻറ് എം.ജി പ്രസന്ന, സ്റ്റാഫ് സെക്രട്ടറി ബി.സിന്ധു, എഡുമിഷൻ കോഡിനേറ്റർ കെ.പ്രദീപ്, ഒ.കെ. ഷി ജു, സിന്ധു കുമാരി, കെ.രജിന, പി.കെ. സജീഷ്. എൻ.കെ. വിജയൻ, ടി.എൻ. കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.