KOYILANDY DIARY

The Perfect News Portal

വിദ്യാലയ മുറ്റത്ത് രാഷ്ട്ര പിതാവിൻ്റെ പ്രതിമ നിർമിച്ച് പൂർവവിദ്യാർഥി

തിക്കോടി: അക്ഷരം പകർന്നു തന്ന വിദ്യാലയ മുറ്റത്ത് രാഷ്ട്ര പിതാവിൻ്റെ പ്രതിമ നിർമിച്ച് പൂർവവിദ്യാർഥി. അയനിക്കാട് സ്വദേശി ശിവജിയാണ് പയ്യോളി ഗവ. ഹൈസ്കൂൾ അങ്കണത്തിൽ ഗാന്ധിജിയുടെ പ്രതിമ നിർമിച്ചത്. 15 ദിവസമെടുത്ത് സിമൻ്റിലാണ് ശില്പം നിർമിച്ചത്. പയ്യോളി ഹൈസ്കൂൾ ‘ഒപ്പം 94’ ബാച്ചിന് വേണ്ടിയാണ് ഇത് നിർമിച്ചത്.

സംസ്ഥാനത്തെ നിരവധി അമൃതവിദ്യാലയങ്ങളിലെ സരസ്വതിവിഗ്രഹം, കൊച്ചി അമൃത ആശുപത്രിയുടെ മുറ്റത്തുള്ള പലതരം ശില്പങ്ങൾ, മലബാറിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളുടെ കവാടങ്ങളും ശ്രീനാരായണ ഗുരുവിൻ്റെ നിരവധി പ്രതിമകളും ശിവജി നിർമിച്ചിട്ടുണ്ട്. ശിവജിയുടെ പിതൃസഹോദരൻ ചിയാലി അച്ചുവും പ്രമുഖ ശില്പിയായിരുന്നു. പ്രതിമ സ്ഥാപിക്കാൻ പൂർവ വിദ്യാർഥികളായ ശ്രീജിത്ത് തിക്കോടി, റിയാസ്, ദിലീഷ്, പ്രവീൺ താരാപുരം, സി.എം. ബാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *