KOYILANDY DIARY.COM

The Perfect News Portal

എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ

കൊച്ചി: ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നാളെ എറണാകുളം ജില്ലയിൽ മുസ്ലീം ഏകോപന സമിതിയുടെ ഹർത്താൽ. ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്ന് ഹൈക്കോടതി ഇടപെട്ട് മോചിപ്പിച്ച അഖിലയെ  പോലീസ് വൈക്കത്തെ വീട്ടിലെത്തിച്ചതില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

വൈക്കം ടിവി പുരം കാരാട്ട് ഹൗസില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയെ ഇസ്ലാമിലേക്ക് മതം മാറ്റി, സിറിയയില്‍ ഐഎസില്‍ ചേര്‍ക്കാനുള്ള പദ്ധതി കോടതി ഇടപെട്ട് തടയുകയായിരുന്നു. അഖില മതംമാറി ഹാദിയയായെന്നും ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളിയിരുന്നു.

സേലത്ത് ഹോമിയോ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ മകളെ കാണാനില്ലെന്ന് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!