KOYILANDY DIARY

The Perfect News Portal

ലോക സാക്ഷരത ദിനം ആഘോഷിച്ചു

ചേമഞ്ചേരി: ലോക സാക്ഷരത ദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന സാക്ഷരത പ്രവർത്തക പി പി വാണിയെ ബാബുരാജ് ആദരിച്ചു. ബ്ലോക്ക് മെമ്പർ എം. പി. മൊയ്‌തീൻകോയ കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയും കണ്ണൻ കടവ് ജി എഫ്‌ എൽപി സ്കൂളുമായി സഹകരിച്ചു.
ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റസിന ഷാഫി, വാർഡ് കൺവീനർ എ ടി ബിജു, തെക്കെയിൽ ആലിക്കോയ, എസി പ്രജുമോൻ, പി കെ ഇമ്പിച്ചി അഹമ്മദ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ ടി ജോർജ് സ്വാഗതവും ഇ. നന്ദകുമാർ നന്ദിയും പറഞ്ഞു.