KOYILANDY DIARY

The Perfect News Portal

മാടാക്കര സ്വദേശി അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി

കൊയിലാണ്ടി: മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് (41) കുവൈത്തിൽ നിര്യാതനായി. ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. നിയോജക മണ്ഡലം കെ എം സി സി അംഗമാണ്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഫർവാനിയ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കത്തങ്ങന്റകത്ത് അബ്ദുല്ലയുടെയും മറിയത്തിൻ്റെയും മകനാണ്. പള്ളിപ്പറമ്പിൽ ഉമ്മു കുൽസുവാണ് ഭാര്യ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിവരുന്നു.