KOYILANDY DIARY.COM

The Perfect News Portal

ലോക പരിസ്ഥിതി ദിനം: കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഫലവൃക്ഷത്തൈകൾ നട്ടു

.
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നു. പ്രധാനാധ്യാപിക ഷജിത ടി, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ എന്നിവർ ചേർന്ന് തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ പ്രവീൺ കുമാർ, സ്റ്റാഫ് സെക്രട്ടറി നവീന എം, രഞ്ജു ആർ, ഹെബ ഇ കെ, സുഹൈബ എന്നിവർ സംസാരിച്ചു.
 
    
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വാർഡ് കൗൺസിലർ അറിയിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ഉണർവ് പകർന്നു.
Share news
error: Content is protected !!