KOYILANDY DIARY.COM

The Perfect News Portal

അഘോര ശിവക്ഷേത്രത്തിൽ പൂജാപുഷ്പ ഉദ്യാനം 

.
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്തലായനി അഘോര ശിവക്ഷേത്രത്തിൽ പൂജാപുഷ്പ ഉദ്യാനത്തിന് തുടക്കം കുറിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതിയുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ഗിരീഷ് കുമാർ തൈകൾ കമ്മിറ്റി അംഗങ്ങൾക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പുതിയ പുരയിൽ മോഹൻ അധ്യക്ഷത വഹിച്ചു. 
ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തിയും ഉദ്യാനത്തിനു വേണ്ടി ഒരുക്കിയ സ്ഥലവും അസിസ്റ്റന്റ് കമ്മീഷണർ സന്ദർശിച്ച് കമ്മിറ്റി അംഗങ്ങളെ അഭിനന്ദിച്ചു. തുടർന്ന് ഉദ്യാനത്തിനു വേണ്ടി ഒരുക്കിയ സ്ഥലങ്ങളിൽ കമ്മിറ്റി അംഗങ്ങൾ തൈകൾ നട്ടു. ചടങ്ങുകൾക്ക് പ്രേമൻ കഴിക്കോട്, മുരളി സ്വാമി, എ. കെ. ഗീത ടീച്ചർ, ലത രാധാകൃഷ്ണൻ, പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രഹാളിൽ നടന്ന ചടങ്ങുകളിൽ ആഘോഷ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗിരിധരൻ കോയാരി സ്വാഗതവും ആഘോഷ കമ്മിറ്റി സെക്രട്ടറി ദീപ മധു നന്ദിയും പറഞ്ഞു.
Share news
error: Content is protected !!