KOYILANDY DIARY

The Perfect News Portal

വിയ്യൂർ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷന്റെ ദശവാർഷികാഘോഷം

കൊയിലാണ്ടി: വിയ്യൂർ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷന്റെ ദശവാർഷികാഘോഷം നഗരസഭ ക്ഷേമകാര്യ സ്‌റ്റാന്റിംഗ് ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വാർഡ് കൗൺസിലർ ഷീബ അരീക്കൽ അദ്ധ്യക്ഷതവഹിച്ചു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, പ്രേമാനന്ദൻ, ജീഷി എന്നിവർ സംസാരിച്ചു. ഗോപകുമാർ സി. സ്വാഗതവും ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.