KOYILANDY DIARY.COM

The Perfect News Portal

നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) സമരവളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

 

.

.

കൊയിലാണ്ടി: സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2, 3 തിയ്യതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന കൊയിലാണ്ടി ഏരിയയിലെ നിർമ്മാണ തൊഴിലാളി യൂണിയൻ സമരവളണ്ടിയർമാർക്ക് കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊയിൽക്കാവിൽ യാത്രയയപ്പ് നൽകി. നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. സത്യൻ, എൻ.കെ. ഭാസ്ക്കരൻ, എം. പത്മനാഭൻ, വി. എം ഉണ്ണി, എ. സോമശേഖരൻ, കെ.കെ ഗിരീശൻ, കെ.കെ അരവിന്ദൻ എന്നിവർ സംസാരിച്ചു. കെ.കെ. ശിവദാസൻ സ്വാഗതവും പി. രാജൻ നന്ദിയും പറഞ്ഞു.

 

 

Share news