കറൻ്റ് ബിൽ അടച്ചില്ല: നാദാപുരത്ത് അമ്മയെ ക്രൂരമായി മർദിച്ച് മകൻ
.
നാദാപുരം: കറൻ്റ് ബിൽ അടയ്ക്കാത്തതിന് അമ്മയെ ക്രൂരമായി മർദിച്ച് മകൻ. നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി യാസിറാണ് അമ്മയെ മർദിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ബിൽ അടയ്ക്കാത്തതിൽ ഉദ്യോഗസ്ഥർ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മർദനം. യാസിറിൻ്റെ അമ്മ ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്.




