മജീഷ്യൻ ശ്രീധരൻ വിയ്യൂരിന് കൊയിലാണ്ടി പൗരാവലിയുടെ ആദരം
.
കൊയിലാണ്ടി: മജീഷ്യൻ ശ്രീധരൻ വിയ്യൂരിന് കൊയിലാണ്ടി പൗരാവലി ആദരം സമർപ്പിച്ചു. ഇന്ത്യൻ മാജിക്കൽ റിയലിസവുമായി ചേർന്ന് നടത്തിയ ‘വിസ്മയം ശ്രീധരം’ പരിപാടി കൊയിലാണ്ടി നഗരസഭാ അധ്യക്ഷന്‍ യു.കെ ചന്ദ്രന്റെ അധ്യക്ഷതയില്‍ അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.ജി. ബൽരാജ്, ഇന്ത്യൻ മാജിക്കൽ റിയലിസം പ്രസിഡൻറ് ആറ്റുകാൽ സുധീഷ്, വിഖ്യാത മെജീഷ്യരായ സാമ്രാജ്, ആർ.കെ. മലയത്ത്, ശ്രീജിത്ത് വിയ്യൂർ, എ. അസീസ് എന്നിവർ സംസാരിച്ചു.
.

പരിപാടിയുടെ ഭാഗമായി രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഗാല മാജിക് ഷോ അവത രിപ്പിച്ചു. മജീഷ്യൻ സാമ്രാജ്, ആർ.കെ. മലയത്ത്, പ്രദീപ് ഹുഡിനൊ, വിൽസൻ ചമ്പ ക്കുളം, മജീഷ്യൻ യോന ചെന്നൈ, എം.പി. ഹാഷിം, ഹരിദാസ് തൃശ്ശൂർ, ശ്രീജിത്ത് വിയ്യൂർ എന്നിവരുടെ നേതൃത്വ ത്തിൽ 15 പ്രശസ്ത മജീഷ്യർ പങ്കെടുത്തു.
.

.
റിട്ട. ജില്ലാ ജഡ്ജി ആർ.എം. ബൈജു, പി.ടി. ഉമേന്ദ്രൻ, കെ. സത്യൻ, വി.പി. ഇബ്രാ ഹിം കുട്ടി, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, ഇ.കെ. അജിത്ത്, വായനാരി വിനോദ്, സി. സത്യചന്ദ്രൻ, എടത്തിൽ രവി എന്നിവർ പങ്കെടുത്തു.



