KOYILANDY DIARY

The Perfect News Portal

പരപ്പനങ്ങാടിയിൽ വിനോദയാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു

പരപ്പനങ്ങാടി: കെട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചു. മരണ വിവരം സ്ഥിരീകരിച്ചതായി മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.. താനൂർ തൂവൽത്തീരത്താണ് അപകടം നടന്നത്. 7 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നത് അറുപതോളം പേരെന്ന് പരപ്പനങ്ങാടി നഗരസഭ കൗൺസിലർ കാർത്തികേയൻ പറഞ്ഞു.