KOYILANDY DIARY.COM

The Perfect News Portal

വേണു നാഗവള്ളി അനുസ്മരണവും പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

.
കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വേണു നാഗവള്ളി അനുസ്മരണവും പുരസ്‌കാര വിതരണവും നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ആമി ജൈസ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് പെരുവയൽ അധ്യക്ഷത വഹിച്ചു. എ. വി. കുഞ്ഞാമു, ദിനേശ് കെ. പി. എന്നിവർ  സംസാരിച്ചു. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സിനിമ സമഗ്ര പുരസ്‌കാരം ജയേന്ദ്ര ശർമ്മയ്ക്ക് സമ്മാനിച്ചു.
വിവിധ മേഖലകളിലെ മികവിനുള്ള വേണു നാഗവള്ളി പുരസ്‌കാരങ്ങൾ ഷഹനാസ് എം. എ, ശ്രുതി കെ. എസ്, അനുപ് സദൻ, ബഷീർ സിൽസില, രാജൻ തൃശൂർ, ബാലതാരം പാർവതി നിഷാദ്, ഗായകൻ ശ്രീകാന്ത് മൂർത്തി എന്നിവർക്ക് സമ്മാനിച്ചു. വേണു നാഗവള്ളിയുടെ കലാജീവിതത്തെയും സിനിമാ സംഭാവനകളെയും അനുസ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബിജു പെരുവയൽ സ്വാഗതവും ഷാനവാസ് കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
 
Share news