KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘മധുരമിഠായി’ ഏകദിന പഠന ക്യാമ്പ് നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘മധുരമിഠായി’ ഏകദിന പഠന ക്യാമ്പും, രക്ഷിതാക്കൾക്കായി ഫ്രൂട്സ് ഫെസ്റ്റും സംഘടിപ്പിച്ചു. ക്യാമ്പിന് സത്യൻ മുദ്ര, എസ്.അശോക് കുമാർ, രാജീവ് മേമുണ്ട, എ.ശശിധരൻ മണിയൂർ, ഭാസ്ക്കരൻ അയനിക്കാട്, അജീഷ് മുചുകുന്ന് എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾക്കായി ഫ്രൂട്സ് ഫെസ്റ്റ് മത്സരവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ സുഹറ ഖാദർ എൽ.എസ്.എസ്. ജേതാക്കൾക്ക് ഉപഹാര സമർപ്പണം നടത്തി. വാർഡ് മെമ്പർ ടി.എം. രജുല സ്കോളർഷിപ്പ് വിതരണം നടത്തി. സ്കൂൾ മാനേജർ സി.ഹഫ്സത്ത് ബീവി, വീക്കുറ്റിയിൽ രവി, പി.കെ. തുഷാര എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത് സ്വാഗതവും ക്യാമ്പ് ഡയറക്ടർ പി.കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.