“കാവ്യം മോഹനം ” 2026 ഒക്ടോബർ 17 ശനിയാഴ്ച
.
കൊയിലാണ്ടി: പ്രശസ്ത കവിയും പ്രഭാഷകനുമായ ഡോ. മോഹനൻ നടുവത്തൂരിന്റെ കൃതികളെക്കുറിച്ചുള്ള ചർച്ച ‘കാവ്യം മോഹനം’ ഒക്ടോബർ 17ന് ശനിയാഴ്ച ഉച്ചക്ക് 2.30ന് കൊയിലാണ്ടി ടൗൺഹാളിൽവെച്ചു നടക്കുമെന്ന് പു ക സ മേഖലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ഡോ. എം.ജി. മല്ലിക, ഡോ. സിജു. കെ.ഡി, ഡോ. എസ്. ആർ. യദുനന്ദൻ, റിഹാൻ റാഷിദ് എന്നിവർ പങ്കെടുക്കും. യോഗത്തിൽ മേഖലാ പ്രസിഡന്റ് രാജൻ, സെക്രട്ടറി മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു.




