KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ വെച്ച് യാത്രക്കാരിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ടിടിഇ പിടിയിൽ

.

പാലക്കാട്: ട്രെയിനിൽ വെച്ച് യാത്രക്കാരിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ടിടിഇ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു ആണ് പിടിയിലായത്. ഇന്നലെ പകൽ 3.30ഓടെയാണ് സംഭവം. നിസാമുദ്ദീൻ എക്സ്പ്രസിൽ വെച്ച് തൃശൂരിനും വള്ളത്തോൾ ന​ഗറിനും ഇടയിൽ വെച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.

 

ടിടിഇ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Share news