KOYILANDY DIARY

The Perfect News Portal

തെരുവ് കച്ചവടത്തിനെതിരെ 15ന് വ്യാപാരികൾ നഗരസഭ ഓഫീസിലേക്ക് മാർച്ച് ചെയ്യും

തെരുവ് കച്ചവടത്തിനെതിരെ 15ന് വ്യാപാരികൾ നഗരസഭ ഓഫീസിലേക്ക് മാർച്ച് ചെയ്യും.. കൊയിലാണ്ടിയിൽ തെരുവ് കച്ചവടം വ്യാപകമായി വർദ്ധിച്ചുവരുന്നതിനെതിരെ നഗരസഭ ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തുന്നു. കൊയിലാണ്ടി ബസ്റ്റ്സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഫുട് പാത്തിലുള്ള അനധികൃത കച്ചവടക്കാർക്ക് ഫുട് പാത്തിൽ തന്നെ ബംങ്ക് നിർമ്മിക്കാൻ നഗരസഭ തയാറെടുക്കുകയാണെന്നും ഇത് വ്യാപാരികളെയും പൊതുജനങ്ങളെയും ആകെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണെന്നും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
നവംബർ 15ന് ചൊവ്വാഴ്ച കാലത്ത് പത്തുമണിക്കാണ് കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തുകയെന്ന് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ മാസം നഗരസഭ അധികാരികൾക്ക് ത് സംബന്ധിച്ച് നിവേദനം കൈമാറിയിരുന്നു. എന്നാൽ യാതൊരു അനുകൂല സമീപനവും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.
Advertisements
വ്യാപാര മാന്ദ്യം നേരിടുന്ന ഈ അവസരത്തിൽ ഇത്തരം തെരുവ് കച്ചവടങ്ങൾ വ്യാപാര മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കും എന്നതിൽ സംശയമില്ല. ആയതിനാൽ കൊയിലാണ്ടിയിൽ വർദ്ധിച്ചുവരുന്ന തെരുവ് കച്ചവടം നിയന്ത്രിക്കണം എന്നാവശ്യപെട്ടും ബസ്റ്റ്സ്റ്റാൻ്റിനോടു ചേർന്ന് ഫ്ലൈഓവർ നിർമ്മാണത്തിൻ്റെ ഭാഗമായി കുടി ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് അന്ന് പ്രഖ്യാപിച്ച പുന്നാരധിവാസ പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കെ കെ നിയാസ്, ജനറൽ സെക്രട്ടറി കെ പി രാജേഷ്. കെ. ദിനേശൻ ട്രഷറർ എന്നിവർ യോഗത്തിൽ സംസാരിച്ചു.