KOYILANDY DIARY.COM

The Perfect News Portal

കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ (57) കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി

കോഴിക്കോട്‌: ഒരാഴ്‌ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ (57) കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരില്‍ തിരച്ചിലിനായി പുറപ്പെട്ടു.

Share news
error: Content is protected !!