ട്രെയിനിനകത്ത് യുവാവിനെ പരിക്കുകളോടെ കഴുത്തറുത്തനിലയിൽ കണ്ടെത്തി

തൃശൂർ: ചെന്നൈ– മംഗലാപുരം ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ പ്രവീണിനെ (33)യാണ് കഴുത്തിൽ ആഴമേറിയ മുറിവുകളോടെ കണ്ടെത്തിയത്. ട്രെയിൻ ഒറ്റപ്പാലം വഴി കടന്നുപോകുമ്പോഴാണ് സംഭവം.
യുവാവിനെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ പ്രവീണിനെ ഐസിയുവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും അറിയിന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
