കൊല്ലം റെയിൽവെ ഗേറ്റ് നാളെ (നവംബർ 15) മുതൽ അടച്ചിടും

കൊയിലാണ്ടി: കൊല്ലം റെയിൽവെ ഗേറ്റ് നാളെ മുതൽ അടച്ചിടും. അറ്റകുറ്റ പണികൾക്കായാണ് 15, 16, 17 തിയ്യതികളിലായി അടച്ചിടുക. 15ന് ആനക്കുളം റെയിൽവെ ഗേറ്റ് തുറക്കുന്നമുറക്കാണ് അടച്ചിടുകയെന്നും തുടർന്ന് 17ന് വൈകീട്ടോടുകൂടി തുറക്കുമെന്നും റെയിൽവെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഏതാണ്ട് ഉച്ചക്ക് 1 മണിയോടുകൂടിയേ ആനക്കുളം ഗേറ്റ് തുറക്കാൻ സാധ്യതയുള്ളൂ എന്നാണ് അറിയുന്നത്.

നെല്ല്യാടി റോഡിലൂടെയുള്ള യാത്രക്കാർക്ക് ബാബു മാസ്റ്റർ ബസ്സ് സ്റ്റോപ്പിന് സമീപത്ത്നിന്ന് മുചുകുന്ന് റോഡിലോക്കും അതുവഴി ആനക്കുളം ദേശീയപാതയിലേക്കും കടക്കാം. നെല്ല്യാടി വഴി കൊയിലാണ്ടിക്ക് വരുന്നവർ ശക്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം നിന്ന് വിയ്യൂർ ക്ഷേത്രം വഴി നടേരി പെരുവട്ടൂർ മുത്താമ്പി റോഡ് വഴിയും, കൊല്ലം നെല്ല്യാടി റോഡിൽ നിന്ന് ചോർച്ചപ്പാലം വഴി കൊയിലാണ്ടിയിലേക്കും പ്രവേശിക്കാം. വലിയ വലിയ വാഹനങ്ങൾക്ക് വിയ്യൂർ ക്ഷേത്രം വഴി പോകാനേ സാധിക്കുകയുള്ളൂ.

