KOYILANDY DIARY

The Perfect News Portal

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസ് പ്രതിരോധിച്ചു

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസ് പ്രതിരോധിച്ചു. കോട്ടപ്പടി സ്വദേശി നാരായണൻ (47) ആണ് മരിച്ചത്. ഇന്നലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ മരം മുറിക്കുന്നതിനിടെ മരത്തിൻ്റെ ശിഖരങ്ങൾ കമ്പിയിൽ വീണായിരുന്നു അപകടം.

സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹം ആംബുലൻസിൽ കെ.എസ്.ഇ.ബി ഓഫീസിൽ എത്തിച്ചായിരുന്നു പ്രതിഷേധം. നാരായണൻ്റെ ഭാര്യയ്ക്കു ജോലി നൽകണമെന്നും, മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒരുമണിക്കൂറിലധികം പ്രതിഷേധം തുടർന്നു.