KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മിഠായിത്തെരുവിലെ മലിനജലപ്രശ്നനത്തിന് പരിഹാരമായില്ല. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് മിഠായിത്തെരുവിലെ മലിനജലപ്രശ്നനത്തിന് പരിഹാരമായില്ല. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 27-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മലിനജലപ്രശ്നം പരിഹരിക്കണമെങ്കിൽ ഓവുചാലുകളുടെ മുകളിലുള്ള അശാസ്ത്രീയമായ നിർമിതികൾ പൊളിച്ചു മാറ്റണമെന്ന് 2022 ഓഗസ്റ്റിൽ നഗരസഭ തീരുമാനിച്ചിരുന്നു. ഡി.ടി.പി.സി.യാണ് തെരുവിൻ്റെ നവീകരണ ജോലികൾ നിർവഹിച്ചത്. മിഠായിത്തെരുവിലെ കുടിവെള്ള, വൈദ്യുതി പ്രതിസന്ധിക്കും ഇതുവരെ പരിഹാരമായിട്ടില്ല.