KOYILANDY DIARY

The Perfect News Portal

ശുചീകരിച്ച ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ല; ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്

ശുചീകരിച്ച ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ല; കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. കല്ലാച്ചി തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അശോകൻ്റെ വലത് കാലിനും, താടിക്കുമാണ് പരുക്കേറ്റത്.

ഓട ശുചീകരിക്കുന്നതിൻ്റെ ഭാഗമായി പി.ഡബ്ല്യു.ഡി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തിരുന്നു. നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.