KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

.

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ. പി കെ ഷാജി ഉദ്ഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ, ജില്ലാ കമ്മിറ്റി അംഗം കെ. ഗീതാനന്ദൻ, ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ. ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സമിതി കൺവീനർ രാജ്മോഹൻ സ്വാഗതവും യുണിറ്റ് പ്രസിഡണ്ട് റജീന സത്യപാലൻ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത നൃത്ത പരിപാടികളും അരങ്ങേറി.

Share news