KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്‌ക്ക്‌ ജില്ലയിൽ 50,000 വരിക്കാരെ ചേർക്കും

കോഴിക്കോട്‌: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്‌ക്ക്‌ ജില്ലയിൽ 50,000 വരിക്കാരെ ചേർക്കും. ‘ഇന്ത്യയെ പുനർവായിക്കുക’ മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്റെ ജില്ലാ ഉദ്ഘാടനം ആദ്യവരിക്കാരനായി സിനിമാ താരം നിർമൽ പാലാഴി നിർവഹിച്ചു. പാലാഴിയിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എൽ. ജി. ലിജീഷ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി സി. ഷൈജു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം. സച്ചിൻ ദേവ് എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ സുമേഷ്, കെ. അരുൺ, കെ. ഷെഫീഖ്, കെ എം. നിനു, സൗത്ത് ബ്ലോക്ക് സെക്രട്ടറി ടി. അതുൽ, പ്രസിഡണ്ട് ഹംദി ഇസ്ര, ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പി. ശാരുതി എന്നിവർ സംസാരിച്ചു. 30 വരെയാണ് പ്രചാരണ പ്രവർത്തനം സംഘടിപ്പിക്കുക. ജില്ലയിലെ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെയും യുവ പ്രതിഭകളെയും യുവധാര വരിക്കാരാക്കും.