KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് 356.5 ഗ്രാം എംഡിഎംഎയുമായി 6 പേർ പിടിയിൽ

മലപ്പുറം: മഞ്ചേരിയിൽ 356.5 ഗ്രാം എംഡിഎംഎയുമായി 6 പേരെ പൊലീസ് പിടികൂടി. മലപ്പുറം കോഡൂർ സ്വദേശി മനോജ് (46), മൊറയൂർ സ്വദേശി മുഹമ്മദ് സ്വാലിഹ് (38), വള്ളുവമ്പ്രം അറവങ്കര സ്വദേശി അബ്ദുറഹിമാൻ (44), പൂക്കോട്ടൂർ സ്വദേശി നവാസ് (27), ചെമ്മങ്കടവ് കോഡൂർ സ്വദേശി നജീം (41), കോഡൂർ ഒറ്റത്തറ സ്വദേശി ഫൈസൽ (33) എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ ചട്ടിപ്പറമ്പ് മേഖലകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയുൾപ്പെടെയുള്ളവരാണ് പിടിയിലായത്. പൂക്കോട്ടൂർ അറവങ്കര ചീനിക്കൽ എംഎഎൽപി സ്കൂളിന് സമീപമുള്ള സ്വകാര്യ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 15,000 രൂപയും ഡിജിറ്റൽ ത്രാസും എംഡിഎഎ ചെറു പാക്കറ്റിൽ ആക്കുന്നതിനായി കൊണ്ടുവന്ന ചെറിയ സിപ് ലോക്ക് കവറുകളും ആറ് ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററും കണ്ടെടുത്തു. 

 

Share news