കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിനെ സബ് പോസ്റ്റ് ഓഫീസായി തരം താഴ്ത്തുന്ന നടപടി ഉപേക്ഷിക്കുക
.
കൊയിലാണ്ടി: ഹെഡ് പോസ്റ്റോഫീസ് സബ് പോസ്റ്റ് ഓഫീസായി തരംതാഴ്ത്തുന്ന നടപടി ഉപേക്ഷിക്കാന്‍ കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മേലൂര്‍, കുറുവങ്ങാട്, പെരുവട്ടൂര്‍, നടേരി എന്നീ ബ്രാഞ്ച് പോസ്റ്റോഫീസുകള്‍ അടച്ച് പൂട്ടുന്ന നീക്കം ഉപേക്ഷിക്കുക. നിരവധി സാധാരണക്കാര്‍ക്ക് പെന്ഷന്, ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള തപാല്‍ സേവനം ഇല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
.

.
പേരാമ്പ്ര ടൗണിലെ കടകളില്‍ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വിലകള്‍ ഈടാക്കുന്നത് അവസാനിച്ച് വില ഏകീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവശ്യമുര്‍ന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന കര്‍ശനമാക്കാനും, കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃതനടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ബിന്ദു വി സ്വാഗതം പറഞ്ഞു.
.

.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ട, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിബിത ടി, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയില്‍, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില, തഹസില്‍ദാര്‍ ഭൂരേഖ ബിജു ഇ എം, സമിതി അംഗങ്ങളായ രാജന് വര്‍ക്കി, ഇ.കെ അജിത്ത്, എം പ്രകാശന്, എം.കെ മുരളീധരന്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.



