KOYILANDY DIARY

The Perfect News Portal

സിപിഐ (എം) പന്തലായനി ഈസ്റ്റ് ബ്രാഞ്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു

 കൊയിലാണ്ടി: സിപിഐ (എം)  പന്തലായനി ഈസ്റ്റ് ബ്രാഞ്ച് നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ടടLC Plus Two പരീക്ഷയിലും സംസ്ഥാന പാരമ്പര്യ കളരി പയറ്റ് മത്സരത്തിലും ഉന്നത വിജയം നേടിയ പന്തലായനി ഈസ്റ്റ് ബ്രാഞ്ച് പരിധിയിലെ അഭിമാന താരങ്ങൾക്കാണ് സി പി.ഐ (എം) അനുമോദന സദസ്സ് സംഘടിപ്പിച്ചത്.
പവിത്രൻ പാറളത്ത് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം UK ചന്ദ്രൻ, അമ്പിളി, ശ്രീജ പാറളത്ത്, രമ്യ ചേലോട്ട് എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ K P. സുധ ഉപഹാരം നൽകി. ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ബിന ചെറുപുനത്തിൽ നന്ദിയും പറഞ്ഞു.
Advertisements