KOYILANDY DIARY

The Perfect News Portal

ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു

ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. കൊയിലാണ്ടി മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിൻ്റെ രണ്ടാം ഘട്ടം പണിയാണ് ആരംഭിച്ചത്. ഈ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നതും ക്ഷേത്രക്കുളത്തെയാണ്. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു നവീകരണത്തിൻ്റെ ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചത്.