KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സപ്ലൈകോയിൽ വിഷു – റംസാൻ ഫെയർ ആരംഭിച്ചു

കൊയിലാണ്ടി സപ്ലൈകോയിൽ വിഷു – റംസാൻ ഫെയർ ആരംഭിച്ചു. ഏപ്രിൽ 12 മുതൽ 21 വരെ കൊയിലാണ്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നടക്കുന്ന വിഷു റംസാൻ ഫെയറിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ ആദ്യ വിൽപ്പന നടത്തി.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. കെ. ചന്ദ്രൻ മാസ്റ്റർ, വിനോദ് കുമാർ, രമേശ് ചന്ദ്ര, സുരേഷ് മേലേപ്പുറത്ത്, അഡ്വ: രാധാകൃഷ്ണൻ, അക്ഷയ് പൂക്കാട്  എന്നിവർ സംസാരിച്ചു. ഡിപ്പോ മാനേജർ ഫൈസൽ.പി സ്വാഗതവും മാനേജർ ജയകുമാർ പി. കെ നന്ദിയും രേഖപ്പെടുത്തി.
Advertisements