KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടും. പച്ച, മഞ്ഞ കവറുകൾക്ക് നാളെ മുതല്‍ പുതിയ വില

സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടും. പച്ച, മഞ്ഞ കവറുകൾക്ക് നാളെ മുതല്‍ പുതിയ വില. മില്‍മ റിച്ച് പാക്കറ്റിൻ്റെ വില 29 ല്‍ നിന്ന് 31 രൂപയും 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമായിട്ടാണ് വില വർദ്ധിച്ചത്. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്.

വില കൂട്ടിയതിനെ കുറിച്ച് ഒരു വിവരവും മിൽമ അറിയിച്ചിട്ടില്ലെന്നും ഇതേപ്പറ്റി മില്‍മയോട് വിശദീകരണം തേടുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പരമാവധി പാല്‍ ഉത്പാദിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പാല്‍ സംഭരണത്തില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. വര്‍ദ്ധിച്ചു വരുന്ന ചൂട് മൂലമാണ് പാല്‍ സംഭരണത്തില്‍ കുറവുണ്ടായത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ പാലിൻ്റെ കുറവാണുണ്ടായത്.