KOYILANDY DIARY

The Perfect News Portal

ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സംഘടനാ നേതാവ്‌ കോഴിക്കോട് അറസ്‌റ്റിൽ

കോഴിക്കോട്: ജാർഖണ്ഡിലെ മാവോയിസ്റ്റ് അനുഭാവമുള്ള നിരോധിത സംഘടനാ നേതാവിനെ കോഴിക്കോട് നിന്ന് പിടികൂടി. ജാർഖണ്ഡ് ദാബാ ജില്ലയിലെ കുളംഗൂർ മേഖലയിലെ അജയ് ഒറാഓൺ (27) ആണ് ചൊവ്വ പുലർച്ചെ പന്തീരങ്കാവിൽ നിന്നും പിടിയിലായത്.


മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിൾ ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയാ കമാൻഡറായ അജയ്‌  ജാർഖണ്ഡ് പൊലീസ് 2019ൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയാണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷനിൽ നിന്നാണ്‌ പ്രതി  കോഴിക്കോട് പന്തീരാങ്കാവിലുള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് ജാർഖണ്ഡ്‌ പൊലീസ് പന്തീരാങ്കാവ് പൊലീസിന്റെ സഹായത്തോടെ അജയ് താമസിക്കുന്ന കൈമ്പാലത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ്‌ കണ്ടെത്തുകയായിരുന്നു.

Advertisements

മൂന്നുമാസം മുമ്പാണ് പ്രതി പന്തീരാങ്കാവിൽ എത്തിയത്. വ്യാജപേരിലാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിനു മുമ്പും അജയ് കേരളത്തിൽ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. റോഡ് നിർമാണ സാമഗ്രികൾ കത്തിച്ചതിനും പിഎൽഎഫ്‌ഐയുടെ ലഘുലേഖകൾ വിതരണം ചെയ്‌തതിനുമാണ്‌ അജയ്‌ക്കെതിരെ  ബിഷ്‌ണുപൂർ പൊലീസ്‌ കേസെടുത്തത്‌.  ഇയാൾക്ക്‌ കേരളത്തിലെ മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.