KOYILANDY DIARY.COM

The Perfect News Portal

ബൈപാസിൽ മലാപറമ്പിന്‌ സമീപം ലോറിക്ക് തീപിടിച്ചു

കോഴിക്കോട്: ബൈപാസിൽ മലാപറമ്പിന്‌ സമീപം ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് നാലിന് പാച്ചാക്കിലാണ് സംഭവം. കെഎൽ 08 ബി കെ 8679 ടോറസ് ലോറിയാണ് കത്തിനശിച്ചത്. ലോറിയിൽനിന്ന്‌ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡ്രൈവർ അജിത്‌ വാഹനം നിർത്തി പുറത്തിറങ്ങി.
അൽപ്പ സമയത്തിനകം ലോറിയുടെ ക്യാബിൻ പൂർണമായി കത്തി നശിക്കുകയായിരുന്നെന്ന്‌ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിമാടുകുന്ന് അ​ഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റോയ് വർ​ഗീസിൻറെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

 

Share news
error: Content is protected !!