ചേമഞ്ചേരി സെൻ ലൈഫ് ആശ്രമം ഏർപ്പെടുത്തിയ പ്രഥമ “നാദ മിത്ര” അവാർഡ് പ്രശസ്ത ഗായിക സിസിലി അനിലിന് സമ്മാനിച്ചു
.
കൊയിലാണ്ടി: സെൻലൈഫ് ആശ്രമത്തിന്റെ നേതൃത്വത്തിൽ പൂക്കാട് എഫ് എഫ് ഫാളിൽ നടന്ന അന്താരാഷ്ട്ര യോഗാദിന, ലോക സംഗീത ദിന പരിപാടിയുടെ സമാപന സമ്മേളനത്തിൽ നാദ മിത്ര അവാർഡ് സെൻ ലൈഫ് ആശ്രമം പ്രവർത്തകർ പ്രശസ്ത ഗായിക സിസിലി അനിലിന് സമ്മാനിച്ചു. 10000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. യോഗാദിന സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗീത ചേലിയ രചിച്ച “പ്രിയസഖി രാധ” വീഡിയോ ആൽബം പ്രകാശനം ഗായിക സിസിലി അനിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഗീത കുറ്റിച്ചികണ്ടി, അഡ്വ. വി. സത്യൻ, ഷെരീഫ്, കെ. വി. ദീപ, പ്രസീത, വി, കൃഷ്ണകുമാർ, ആശാലത, ഗീത, മനോജ് നിർമ്മലാനന്ദ, എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ നൃത്ത സംഗീത പരിപാടികളും നടന്നു.




