KOYILANDY DIARY.COM

The Perfect News Portal

എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു

.

എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. പെയിന്റിങ് ജോലികൾക്കായും മറ്റ് അറ്റകുറ്റപണികൾക്കായും എത്തിച്ച വിശാലാക്ഷി എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിന് സമീപത്തായി തന്നെ കിടന്നുറങ്ങി കൊണ്ടിരുന്ന ജീവനക്കാരാണ് തീപിടിത്തമുണ്ടായ വിവരം ആദ്യം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുന്നത്. കപ്പലിന്റെ മുകൾഭാഗം പൂർണമായി കത്തി നശിച്ചു.

 

കപ്പലിൽ നിന്ന് പുക ഉയരുന്നതിനാൽ തീ പൂർണമായി അണയ്ക്കാൻ ഇതുവരെ ഫയർഫോഴ്‌സിന് സാധിച്ചിട്ടില്ല. ഏകദേശം 5 ഫയർഫോഴ്‌സ് യൂണിറ്റാണ് തീയണയ്ക്കാനായി എത്തിയിട്ടുള്ളത്. പുക പൂർണമായും മാറിയാൽ മാത്രമേ കപ്പലിന് അകത്തേയ്ക്ക് പ്രവേശിക്കാൻ സാധിക്കൂ. കൊച്ചി പോർട്ടിൽ നിന്ന് ഹൈഡ്രന്റ് അടക്കം എത്തിച്ചു കഴിഞ്ഞു.

Share news
error: Content is protected !!