KOYILANDY DIARY

The Perfect News Portal

ആനവാതിൽ റോഡ് റോളറിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

കൊയിലാണ്ടി: കന്നൂർ – ആനവാതിൽ റോഡ് റോളറിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മധ്യപ്രദേശ് നരസിംഹപൂർ ദിഹിയ സ്വദേശി മോലിയാണ് മരിച്ചത്. ഇന്ന് 12 മണിയോട് കൂടിയാണ് തോന്നിയാന്മലയിലേക്ക് പോകുന്ന മൺപാതയിൽ കയറ്റം കയറുന്നതിനിടെയാണ് റോഡ് റോളർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. വാഗാഡ് കമ്പനിയുടെ അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ അതിനടിയിൽപെടുകയായിരുന്നു. 
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുംഅഗ്‌നിരക്ഷാസേന  എത്തി കയറിട്ടതിനുശേഷം JCB യുടെയും സഹായത്താൽ വാഹനം ഉയർത്തിയാണ് ഡ്രൈവറെ  പുറത്തെടുത്ത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു.
സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി,നിധി പ്രസാദ് ഇ എം,സുജിത്ത് സി,ഷാജു,സജിത്ത് പി കെ,ഹോം ഗാർഡ് ബാലൻടിപി,രാജീവ് വിടി  എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.