KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബസ് സ്റ്റാന്‍റ് ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം: ഐഎന്‍ടിയുസി

.

കൊയിലാണ്ടി ബസ് സ്റ്റാന്‍റ് ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ റോഡ് സ്കൂൾ തുറക്കും മുൻപ് ഗതാഗത യോഗ്യമക്കണമെന്നും, പെർമിറ്റ് പുതുക്കാതെ കട്ടായ പെർമിറ്റുകൾ അർഹരായ ഓട്ടോ തൊഴിലാളികൾക്ക് നൽകാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും INTUC കൊയിലാണ്ടി ഓട്ടോ സെക്ഷന്‍ ആവശ്യപ്പെട്ടു.

INTUC പ്രവർത്തകൻ അനിൽ കുമാർ (ബാബു)ന്‍റെ വിയോഗത്തില്‍ പ്രവർത്തകർ അനുശോചിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ നിഷാദ് മരുതൂർ അധ്യക്ഷതവഹിച്ചു. ഹാഷിം, ഖാദർ പെരുവട്ടൂർ, സിനീഷ്, ഫൈസൽ മുത്താമ്പി, ദിൽഷാദ്, സുരേന്ദ്രൻ പികെ എന്നിവർ സംസാരിച്ചു. INTUC കൊയിലാണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി രജീഷ് കളത്തിൽ സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!