KOYILANDY DIARY.COM

The Perfect News Portal

മലബാർ എക്‌സ്‌പ്രസിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

.

കോഴിക്കോട്: മലബാർ എക്‌സ്‌പ്രസിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് സ്വദേശി വിനോദ് ഗോവിന്ദ (61) നെ ആണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ പരാതിക്കാരൻ ഒക്ടോബർ 16-ന് രാത്രി കോട്ടയത്തുനിന്ന്‌ കണ്ണൂരിലേക്ക് മലബാർ എക്സ്പ്രസിലെ ഭിന്നശേഷി കോച്ചിൽ യാത്ര ചെയ്യവേയാണ് മോഷണം നടന്നത്. തിരൂർ സ്റ്റേഷൻ പിന്നിട്ടതോടെ ബാഗിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ, 5000 രൂപ സമ്മാനം അടിച്ച സുവർണ കേരളം ലോട്ടറി ടിക്കറ്റ്, എടിഎം കാർഡുകൾ, റേഷൻ കാർഡ് തുടങ്ങിയവ അടങ്ങിയ ഹാൻഡ് ബാഗാണ് മോഷണം പോയത്‌.

 

പ്രതിയില്‍നിന്ന് കൈവശമുണ്ടായിരുന്ന സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും പണവും കണ്ടെത്തി. കോഴിക്കോട് റെയിൽവേ പൊലീസ് എസ്‌ഐ സി പ്രദീപ് കുമാർ, എഎസ്ഐമാരായ സുനീഷ്, ബിജു, കൃഷ്‌ണ കുമാർ, സിപിഒ ലയണൽ, ആർപിഎഫ് സ്‌ക്വാഡ് അംഗങ്ങളായ ബൈജു, രാധാകൃഷ്ണൻ, സത്താർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

Share news