KOYILANDY DIARY.COM

The Perfect News Portal

ചെരിയേരി സ്മാരക പുരസ്കാരം നിധീഷ് പെരുവണ്ണാനാണ് ലഭിച്ചു

കൊയിലാണ്ടി: കലാ സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെരിയേരി നാരായണൻ നായരുടെ ഓ‍മ്മക്കായി ഏര്‍പ്പെടുത്തിയ ചെരിയേരി സ്മാരക പുരസ്കാരത്തിന് നിധീഷ് പെരുവണ്ണാനെ തെരഞ്ഞെടുത്തു. ചെരിയേരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന കാസ് അരിക്കുളം വളര്‍ന്നു വരുന്ന പ്രതിഭകൾക്കായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തെയ്യം കലാരംഗത്ത് ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയനാവുകയും പെരുവണ്ണാൻ പദവിയിലേക്കുയരുകയും ചെയ്ത നിധീഷ് പെരുവണ്ണാന്‍.
.
.
 മെയ് 27 ന് വൈകീട്ട് 4 മണിക്ക് രണ്ടാമത് ചെരിയേരി അനുസ്മരണ പരിപാടിയിൽവെച്ച് കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ പുരസ്കാരം വിതരണം ചെയ്യും. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  പി.പി രമണി, ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡൻറ് പി.വി അനുഷ, ജില്ലാ പഞ്ചായത്തംഗം ലത പൊറ്റയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ജലീൽ, അരിക്കുളം ഗ്രാമപഞ്ചായത്തംഗം മേലമ്പത്ത് അരവിന്ദൻ എന്നിവര്‍ പരിപാടിയിൽ പങ്കെടുക്കും.
.
.
വ്യത്യസ്ത മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച ബാബു കൊളപ്പള്ളി, സജീവൻ അരങ്ങ്, ഒകെ സുരേഷ് എന്നിവരെ പരിപാടിയിൽ വെച്ച് ആദരിക്കും. ഗിരീഷ് പൊക്രാത്ത്, എസജീവ് കുമാർ, ചാലിൽ സോമൻ, പി കെ രാജേഷ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും ആണ് പുരസ്കാരം.
Share news
error: Content is protected !!