KOYILANDY DIARY.COM

The Perfect News Portal

കാവുംവട്ടം ഒറ്റക്കണ്ടത്ത് 57 ഗ്രാം MDMAയുമായി യുവാവിനെ പിടികൂടി

.

കൊയിലാണ്ടി: ഒറ്റക്കണ്ടം എ.ജി പാലസിനടുത്തുനിന്ന് 57 ഗ്രാം MDMAയുമായി യുവാവിനെ പോലീസ് പിടികൂടി. നടേരി ചുണ്ടയിൽ വീട്ടിൽ കോയക്കുട്ടിയുടെ മകൻ ഹനീഫ (46) നെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 10.30 മണിയോടുകൂടിയാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് റൂറൽ എസ് പി മെറിൻ ജോസഫിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പയ്യോളി പോലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ വീടിനു മുൻവശം വെച്ച്  പിടികൂടിയത്.

ഡാൻസാഫ് സ്ക്വോഡ് അംഗങ്ങളായ എസ് ഐ മനോജ് രാമത്ത്, എ എസ് ഐ ഷാജി വിവി, എസ് സി പി ഒ ഷോബിത്ത് ടി.കെ, സിപിഒമാരായ അതുൽ, അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Share news