താമരശേരി ചുരത്തിൻ്റെ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു
.
കൽപ്പറ്റ: താമരശേരി ചുരത്തിൻറെ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം. കർണാടകയിൽനിന്ന് ഗ്രാനൈറ്റ് കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഒമ്പതാം വളവിൻറെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഏതാനും ദിവസം മുമ്പ് പുതുക്കിപ്പണിത സംരക്ഷഭിത്തിയാണ് ഇപ്പോൾ തകർന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




