പുരന്ദര ദാസർ പുരസ്കാരം കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് സമർപ്പിച്ചു
.
കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ 14-ാമത് സംഗീത പിതാമഹൻ പുരന്ദര ദാസർ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് പാലക്കാട് പ്രേം രാജ് സമർപ്പിച്ചു. 10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൊയിലാണ്ടിയിൽ 10 മണിക്കൂർ നീണ്ടു നിന്ന മലരി കലാമന്ദിരം വിദ്യാർത്ഥികളുടെ സംഗീതാരാ ധനയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംഗീതകാരൻ അനിൽ ചെട്ടിമഠം അധ്യക്ഷത വഹിച്ചു.

സംഗീതജ്ഞൻ മേപ്പയ്യൂർ സത്യൻ, ദേശീയ പുരസ്കാരം ലഭിച്ച ചിത്രകാരനായ സായി പ്രസാദ്, ആർട് ഡയറക്റ്റർ പ്രശോഭ് സൃഷ്ടി, സംഗീത മേഖലയിൽ സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടിയ അനീന എസ്. നാഥ്, ശിവഗംഗ നാഗരാജ്, പ്രത്യൂഷ്, ജി.ആർ.വൈഗ, ഹരി പ്രിയ എന്നിവരെ ആദരിച്ചു. ഗാന രചയിതാവ് ചന്ദ്രൻ കാർത്തിക, അതുല്യ ജയകുമാർ, അശ്വിൻ പി.പ്രേം, അശ്വതി അശ്വിൻ എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീതക്കച്ചേരികൾ, സംഗീത പ്രശ്നോത്തരി, അമ്പതോളം ഗായകർ പങ്കെടുത്ത മ്യൂസിക് കോറൽ സിങ്ങിംഗ് മാഷപ്പ് എന്നിവ വേദിയിലെത്തി.



