KOYILANDY DIARY.COM

The Perfect News Portal

മുക്കാടി കണ്ടിതാഴെകുനി ഡ്രൈനേജ് കംഫൂട്ട് പാത്ത് നാടിനു സമർപ്പിച്ചു 

.
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ 2025 . 2026വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്പാട് ഡിവിഷൻ വാർഡ് 17ൽ നിർമ്മാണം പൂർത്തീകരിച്ച കാപ്പാട് മുക്കാടികണ്ടി താഴെകുനി ഡ്രൈനേജ് കം ഫൂട്ട്പാത്ത് നാടിനു സമർപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി ഷിനിലേഷ് ഉത്ഘാടനംചെയ്തു. ബ്ലോക്ക് 
വൈസ് പ്രസിഡന്റ്‌ പി വി അനുഷ അധ്യക്ഷതവഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുബൈദ കബീർ മുഖ്യഥിതിയായി.
.
.
ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ്‌ കുന്നുമ്മൽ, ബ്ലോക്ക് മെമ്പർമാരായ വിപിൻദാസ്. കെ ടി. ദേവി എ എം, ശശി ഇ എം, ജലീൽ കെ, വാർഡ് മെമ്പർമാരായ ഷൈജ സാദിക്ക്, ബാൽകീസ് മുസ്തഫ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ്, മുൻ ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ കണ്ണൻ കടവ്, വി ശരീഫ് മാസ്റ്റർ, വലിയാണ്ടി അബ്ദുള്ളകോയ, ആലിക്കോയ ഹിദായത്ത്, സുരേഷ് മാട്ടുമ്മൽ, കെ വി കോയ, സി കെ ഷമീർ, എം ടി മുനീർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ തസ്‌ലീന കബീർ സ്വാഗതം പറഞ്ഞു.
Share news