KOYILANDY DIARY

The Perfect News Portal

തിക്കോടി ആവിക്കൽ കടപ്പുറത്ത് 45 വയസുകാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

തിക്കോടി ആവിക്കൽ കടപ്പുറത്ത് 45 വയസുകാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. പയ്യോളി ബീച്ചിൽ കുരിയാട് റോഡിൽ മാളിയേക്കൽ കദീശ (45) യാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു.

തിക്കോടി ആവിക്കൽ ഉതിരപറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിനോട് ചേർന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.