KOYILANDY DIARY

The Perfect News Portal

കർണ്ണാടക തെരഞ്ഞെടുപ്പ് : പ്രവചനത്തിൽ ബിജെപിക്ക് തിരിച്ചടി

കര്‍ണാടക: കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേ ഫലങ്ങൾ. എൻഡിടിവി സർവേയിലാണ് വോട്ടർമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വോട്ടർമാർ പ്രധാന വിഷയങ്ങളായി സർവ്വേയിൽ സൂചിപ്പിക്കുന്നതോടെ കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി ഭരണം ചോദ്യംചെയ്യപ്പെടുകയാണ്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അഴിമതിയും തൊഴിലില്ലായ്മയും വർധിച്ചതായി വോട്ടർമാർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 28 ശതമാനം പേർ തൊഴിലില്ലായ്മയെ ഒരു പ്രധാന വിഷയമായി കണ്ടപ്പോൾ 25 ശതമാനം പേർ അഴിമതിയെയാണ് പ്രധാനമായി കാണുന്നത്. ഇതോടൊപ്പം 67 ശതമാനം പേർ വിലക്കയറ്റം ഒരു പ്രധാന വിഷയമാണെന്നും ജീവിതപ്രതിസന്ധി കർണാടകയിൽ രൂക്ഷമാണെന്നും അഭിപ്രായപ്പെട്ടു.

Advertisements