KOYILANDY DIARY

The Perfect News Portal

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ വനിതാ ഡോക്ടർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിനി ഡോ. വന്ദന ദാസ് (23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിനായാണ് ആശുപത്രിയിലെത്തിച്ചത്. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ കത്രിക ഉപയോ​ഗിച്ച് ഡോ. വന്ദനയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.  കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ വന്ദനയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസുകാർ ഉൾപ്പെടെയുള്ളവർക്കും കുത്തേറ്റു. ഇവർ ചികിത്സയിലാണ്.